You are Here : Home / News Plus

കെട്ടിട നികുതി അടയ്ക്കാതെ പുതിയ വീടുകള്‍ക്ക് പഞ്ചായത്തില്‍നിന്ന് നമ്പര്‍ നല്‍കില്ല

Text Size  

Story Dated: Wednesday, October 15, 2014 03:43 hrs UTC

നികുതിപിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്ന മൂന്നു ജില്ലകള്‍ക്ക് ഒരു കോടി വീതം പാരിതോഷികം നല്‍കും. റവന്യൂ വകുപ്പില്‍ നല്‍കേണ്ട ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാതെ പുതിയ വീടുകള്‍ക്ക് പഞ്ചായത്തില്‍നിന്ന് നമ്പര്‍ നല്‍കില്ല. വീടുകള്‍ക്കും ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മണ്ണെടുക്കുന്നതിനും രേഖകളുള്ള പാറ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ രണ്ടുദിവസമായി നടന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗം തീരുമാനിച്ചു.

പാറ ഖനനത്തിനുള്ള റോയല്‍റ്റി ഉയര്‍ത്താന്‍ ആലോചിച്ചിട്ടുണ്ടെന്നും യോഗത്തിന് ശേഷം മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുംവിധം ഒരേ സ്ഥലത്ത് കൂടുതല്‍ പാറ ക്വാറികള്‍ക്ക് അനുമതി നല്‍കില്ല. അണക്കെട്ടുകളിലെ മണല്‍ എടുക്കുന്ന നടപടി വീണ്ടും ഊര്‍ജിതമാക്കും. ഇതിനായി മണല്‍ നിരപ്പ് സംബന്ധിച്ച് കണക്കെടുക്കും. നിര്‍മാണ മേഖലയിലെ പ്രതിസന്ധികാരണം നേരത്തെ 20 നദികളിലെ മണല്‍ വാരലിന് ഇളവു നല്‍കിയിരുന്നു. ഡിസംബറിനകം നികുതി കുടിശ്ശിക പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.