You are Here : Home / News Plus

ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചു: സി.പി.എം

Text Size  

Story Dated: Tuesday, October 14, 2014 05:35 hrs UTC

ന്യുഡല്‍ഹി: ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചെന്ന് സി.പി.എം അടവുനയരേഖ. സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ രാഷ്ട്രീയ അടവുനയ അവലോകന രേഖയിലാണ് ഈ വിമര്‍ശനം. ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്നത് പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാന്‍ കാരണമായി.
പാര്‍ട്ടിയുടെ ജനകീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. 2004ല്‍ യു.പി.എ സര്‍ക്കാറിനെ പിന്തുണച്ചതില്‍ തെറ്റില്ല. എന്നാല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലെന്നും അവലോകന രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈ മാസം 26 മുതല്‍ ചേരുന്ന നാല് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗമാണ് കരട് അവലോകന രേഖക്ക് അന്തിമ അംഗീകാരം നല്‍കുക. തുടര്‍ന്ന് അവലോകനരേഖ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ കാലങ്ങളിലെ പിഴവുകള്‍ കണ്ടത്തെിയ ശേഷമായിരിക്കും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.