You are Here : Home / News Plus

പെട്രോള്‍ വില ഒരു രൂപ കുറച്ചു

Text Size  

Story Dated: Tuesday, October 14, 2014 05:29 hrs UTC

ന്യൂഡല്‍ഹി: പെട്രോള്‍ വില ലീറ്ററിന് ഒരു രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു നില്‍ക്കുന്നതിനാലാണ് പെട്രോള്‍ വില എണ്ണക്കമ്പനികള്‍ കുറച്ചത്. അതേസമയം, ഡീസല്‍ വില കുറക്കുന്നത് സംബന്ധിച്ച തീരുമാനം 19നു ശേഷമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പധാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡീസലിന് രണ്ടര രൂപ കുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പെട്രോള്‍ വിലയിലും ഒരു രൂപയുടെ കുറവ് വരുത്തിയേക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.