You are Here : Home / News Plus

ബ്രസീലിന് വന്‍ വിജയം

Text Size  

Story Dated: Tuesday, October 14, 2014 05:20 hrs UTC

സിംഗപ്പൂര്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍  ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരെ  ബ്രസീലിന് ഏകപക്ഷീയമായ വിജയം(4-0).  സിംഗപ്പൂര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍  നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ ഏഷ്യന്‍ ചാമ്പ്യന്മാരുടെ വലയിലേക്ക് നാലു തവണയാണ് നിറയൊഴിച്ചത്. 18, 48, 77, 81 മിനിട്ടുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍.
അര്‍ജന്‍്റീനക്കെതിരായ കളിയില്‍ ബ്രസീലിന്‍െറ ഹീറോയായ ഡീഗോ ടാര്‍ഡെല്ലി 18-ാം മിനിറ്റില്‍  നല്‍കിയ പാസില്‍ നിന്ന് നെയ്മര്‍ ഗോളിയെ കബളിപ്പിച്ച് ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്സ താരം രണ്ടാം ഗോള്‍ നേടി. കുടിനോയുടെ പാസ് സ്വീകരിച്ച് നെയ്മര്‍ അത് പോസ്റ്റിലേക്ക് തൊടുത്തു വിടുകയായിരുന്നു. 77ാം മിനിട്ടില്‍ കുടിനോയുടെ ഷോട്ടില്‍ നിന്ന് നെയ്മറിന്‍െറ മൂന്നാം ഗോളും പിറന്നു.  81ാം മിനിട്ടില്‍ കക്ക-റോബീന്യേ ജോഡികളുടെ മുന്നേറ്റത്തെ നെയ്മര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ബ്രസീലിനു വേണ്ടിയുള്ള നെയ്മറിന്‍െറ ആദ്യ നാലു ഗോള്‍ നേട്ടമാണിത്.
ലോകകപ്പില്‍ ജര്‍മനിയോടേറ്റ വന്‍ തോല്‍വിയില്‍ നിന്നും ബ്രസീലിന്‍െറ തിരിച്ചു വരവായി കാണാവുന്ന മത്സരമാണ് ദുംഗയുടെ ടീം പുറത്തെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ ലോകകപ്പ് റണ്ണറപ്പുകളായ അര്‍ജന്‍്റീനയെ മഞ്ഞപ്പട 2-0 ന് തകര്‍ത്തു വിട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.