You are Here : Home / News Plus

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവാന്‍ രാഷ്ട്രപതിയുടെ ആഹ്വാനം

Text Size  

Story Dated: Tuesday, October 14, 2014 04:54 hrs UTC

ഓസ്ലോ: കേന്ദ്ര സര്‍ക്കാറിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പങ്കാളികളാവാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആഹ്വാനം. നോര്‍വേ സന്ദര്‍ശനത്തിലുള്ള രാഷ്ട്രപതി, മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് നിക്ഷേപമിറക്കാന്‍ നോര്‍വേയിലെ നിക്ഷേപകരെയും വ്യവസായികളെയും ഇന്ത്യയിലേക്ക് ക്ഷണിച്ചു.
റെയില്‍വേ, റോഡ്,വാര്‍ത്താവിനിമയം, ഊര്‍ജം എന്നീ മേഖലകളില്‍ നേരിട്ട് വിദേശ നിക്ഷേപമിറക്കാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഹാരള്‍ഡ് അഞ്ചാമന്‍ രാജാവ് ഒരുക്കിയ വിരുന്നിലാണ് അദ്ദേഹത്തിന്‍െറ ക്ഷണമുണ്ടായത്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി നോര്‍വേ സന്ദര്‍ശിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.