You are Here : Home / News Plus

അമേരിക്കയിലെ രണ്ടാമത്തെ എബോള രോഗിയുടെ പേര്‍ വെളിപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 14, 2014 12:05 hrs UTC


ഡാലസ് . ഡാലസ് പ്രസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ എബോള വൈറസ്  ബാധിച്ച് മരണമടഞ്ഞ രോഗിയെ ചികിത്സിച്ചതിനെ തുടര്‍ന്ന് എബോള വൈറസ് രോഗത്തിനടിമയായ വനിതാ നഴ്സിനെ കുറിച്ചുളള വിവരങ്ങള്‍ ഔദ്യോഗികമായി ഇന്ന് പുറത്തുവിട്ടു.

നീനാ പാം (26) ടെക്സാസ് ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 2010 ലാണ് ബാച്ചിലേഴ്സ് ഓഫ് നഴ്സിങ് പ്രോഗ്രാം പൂര്‍ത്തിയാക്കിയത്. 2010 ല്‍ ടെക്സാസ് ബോര്‍ഡ് ഓഫ് നഴ്സിങ് രജിസ്ട്രേഷന്‍ ലഭിച്ചു.

നോര്‍ത്ത് ഡാലസിലെ ഒരു അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലാണ് നീനാ താമസിക്കുന്നത്. ക്രിറ്റിക്കല്‍ കെയര്‍ നഴ്സായിട്ടാണ് ആശുപത്രിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

മാസ്ക്കും, ഗൌണും, ഷീല്‍സും, ഗ്ലൌസും ഉപയോഗിച്ചിട്ടും എങ്ങനെയാണ് ഇവര്‍ക്ക് ഈ രോഗബാധ ഉണ്ടായതെന്ന്  പരിശോധിച്ചു വരികയാണെന്ന് ആരോഗ്യ വകുപ്പു അധികൃതര്‍ പറഞ്ഞു. ഐസൊലേഷനില്‍ കഴിയുന്ന നീനായുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, സ്റ്റേബിള്‍ ആണെന്നാണ് അധികൃതരുടെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.