You are Here : Home / News Plus

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി

Text Size  

Story Dated: Tuesday, October 14, 2014 06:11 hrs UTC

 കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്‍െറ ആവശ്യം യു.എന്‍ തള്ളി. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്. ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും യു.എന്‍ നിര്‍ദേശിച്ചു.

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് കത്തയച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് കത്തയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.