You are Here : Home / News Plus

തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി

Text Size  

Story Dated: Monday, October 13, 2014 05:40 hrs UTC

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടി. കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റി. ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് എ.ഐ.സി.സി പുറത്തിറക്കി.
കെ.പി.സി.സി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ഗൗരവതരമായി കാണണമെന്ന് അച്ചടക്ക സമിതി ഹൈകമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
മോദി പ്രശംസ വിഷയത്തില്‍ തരൂരിനെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.സി.സി കോണ്‍സ്ര് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. കെ.പി.സി.സി റിപ്പോര്‍ട്ടില്‍ മോദിയെ അനുകൂലിക്കുന്ന തരൂരിന്‍െറ പരാമര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.