You are Here : Home / News Plus

ഉറങ്ങികിടന്നവരുടെ മേല്‍ ടാക്സി പാഞ്ഞുകയറി: മൂന്നു പേര്‍ മരിച്ചു

Text Size  

Story Dated: Monday, October 13, 2014 06:32 hrs UTC

ചെന്നൈയിലെ വെലച്ചേരി - താരമണി റോഡില്‍ നിയന്ത്രണം വിട്ട ടാക്സി തെരുവില്‍ ഉറങ്ങികിടക്കുന്നവരുടെ മേല്‍ പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. ദമ്പതികളും വൃദ്ധയുമാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി ഭാരതി നഗര്‍ ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. ടാക്സിക്ക് മുന്നിലേക്ക് ചാടിയ പശുവിനെ ഇടിക്കാതിരിക്കാന്‍ തിരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പ്ളാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ആറുമുഖം (35), ഭാര്യ ഐശ്വര്യ (29) എന്നിവരെ തിരിച്ചറിഞ്ഞു. ഇവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരിച്ച ഐശ്വര്യ ഗര്‍ഭിണിയായിരുന്നു. വൃദ്ധയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ റോയപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.