You are Here : Home / News Plus

ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണസംഖ്യ എട്ടായി

Text Size  

Story Dated: Monday, October 13, 2014 06:30 hrs UTC

കനത്ത നാശനഷ്ടം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. അഞ്ച് ആന്ധ്രാ സ്വദേശികളും മൂന്ന് ഒഡിഷ സ്വദേശികളുമാണ് മരിച്ചത്. കനത്ത കാറ്റിലും മഴയിലും മരം വീണും മതിലിടിഞ്ഞുമാണ് അപകടം.അന്ധ്രയിലെ വിശാഖപട്ടണം, ശ്രീകാകുളം, വിഴിനഗരം എന്നിവിടങ്ങളിലാണ് മരണം. രണ്ടുപേര്‍ മരം വീണും ഒരാള്‍ മതിലിടിഞ്ഞു വീണുമാണ് മരിച്ചത്. ഒഡിഷയില്‍ രണ്ട് മത്സ്യത്തൊഴിലാളികളും മറ്റൊരാളുമാണ് മരിച്ചത്.അതേസമയം, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചിരുന്ന ചുഴലിക്കാറ്റിന്‍െറ വേഗത 50 മുതല്‍ 70 കിലോമീറ്ററായി കുറഞ്ഞു. ഒഡിഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.