You are Here : Home / News Plus

ജയലളിതയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി

Text Size  

Story Dated: Monday, October 13, 2014 06:26 hrs UTC

അനധികൃത സ്വത്ത് സമ്പാദക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സീനിയര്‍ അഭിഭാഷകന്‍ ഫാലി. എസ് നരിമാന്‍്റെ അപേക്ഷയെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിലെ മറ്റു പ്രതികളായ ശശികല, ഇളവരശി, സുധാകരന്‍ എന്നിവരുടെ ജാമ്യാപേക്ഷയും വെള്ളിയാഴ്ച പരിഗണിക്കണമെന്ന് സീനിയര്‍ അഭിഭാഷനായ സുശീല്‍ കുമാറും ആവശ്യപ്പെട്ടിരുന്നു. കോടതി ഈ ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പ്രത്യേക കോടതിയാണ് ജയലളിതക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.