മിസോറാമില്‍ നിന്ന് പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ത്രിപുര അതിര്‍ത്തിക്കടുത്തുള്ള മാമിത് ജില്ലയിലെ ഒരുഗ്രാമത്തിലാണ് സംഭവം. അസം സ്വദേശികളായ നിര്‍മാണത്തൊഴിലാളികളെയാണ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍ എല്‍ എഫ് ടി) എന്ന തീവ്രവാദ സംഘടനയുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പതിനാറ് പേരെ ബന്ദികളാക്കിയെങ്കിലും അഞ്ചുപേരെ പിന്നീട് മോചിപ്പിച്ചു. ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്നാണ് സൂചന. ജൂണ്‍ 14 ന് എന്‍ എല്‍ എഫ് ടി തീവ്രവാദികള്‍ നാല് ത്രിപുര സ്വദേശികളെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു.
Comments