മഹാരോഗമായ എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 8 വരെ മരിച്ചവര്‍ 4033. ഇതുവരെ വൈറസ് ബാധിച്ചത് 8,399 പേര്‍ക്ക്. രോഗം കണ്ടുപിടിക്കപ്പെട്ടവരുടെയോ രജിസ്റ്റര്‍ ചെയ്തവരുടെയോ കണക്കാണിത്. ഇനിയും തിരിച്ചറിയാത്തവര്‍ ഇതിലുമേറെ വരുമെന്നാണ് ആശങ്കപ്പെടുന്നത്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി.
Comments