കോഴിക്കോട്: കുടിവെള്ളത്തിന് 60% നികുതി വര്‍ധിപ്പിച്ച തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നു സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്. വര്‍ധിപ്പിച്ച കരം ജനങ്ങള്‍ അടക്കരുത്. നികുതി അടക്കാത്തവരുടെ കുടിവെള്ള കണക്ഷനുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഛേദിച്ചാല്‍ അവര്‍ക്ക് എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ കണക്ഷന് നല്‍കും. അതിനുള്ള സാങ്കേതിക വൈദഗ്ധ്യമൊക്കെ എല്‍.ഡി.എഫിനുണ്ട്. സംസ്ഥാനത്ത് 30,000 കോടി രൂപ നികുതി കുടിശിക പിരിച്ചെടുക്കാനുണ്ടെന്നാണ് ധനമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ധനമന്ത്രിക്ക് കുടിശിക പിരിക്കാന്‍ കഴിയില്ലെങ്കില്‍ ആ ചുമതല ഋഷിരാജ് സിങിനെ ഏല്പിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
നികുതി നിഷേധ സമരത്തിന്‍െറ ഭാഗമായി എല്ലാ നികുതികളും അടക്കാതിരിക്കുന്നത് പ്രായോഗികമല്ല. സമരത്തില്‍ ഏതൊക്കെ നികുതികളാണ് ബഹിഷ്ക്കരിക്കേണ്ടത് എന്നതിനെപ്പറ്റി ഒക്ടോബര്‍ 30ന് ചേരുന്ന എല്‍.ഡി.എഫ് യോഗം തീരുമാനമെടുക്കുമെന്നു ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കോടിയേരി പറഞ്ഞു.
Comments