You are Here : Home / News Plus

മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ല^ സുധീരന്‍

Text Size  

Story Dated: Saturday, October 04, 2014 08:03 hrs UTC

സംസ്ഥാന സര്‍ക്കാരിന്‍െറ മദ്യനയത്തെ കോടതി തള്ളിപ്പറയുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഗുരുവായൂരില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. മദ്യ നയം തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. വിനോദസഞ്ചാര വ്യവസായം ബാധിക്കപ്പെടുമെന്ന പ്രചരണം ഇതിന്‍െറ ഭാഗമാണെന്നും സുധീരന്‍ പറഞ്ഞു. സി.പി.എമ്മിന്‍െറ മാലിന്യ നിര്‍മ്മാര്‍ജന യത്നത്തെ സുധീരന്‍ സ്വാഗതം ചെയ്തു. ഫ്ളക്സ് ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍േറയും കോണ്‍ഗ്രസിന്‍േറയും തീരുമാനങ്ങളുടെ നല്ല തുടര്‍ച്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.