You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Text Size  

Story Dated: Friday, October 03, 2014 04:47 hrs UTC

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ഒരു യുവതി കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ പോസ്റ്റുകള്‍ കൂടാതെ പ്രദേശവാസികള്‍ക്ക് നേരെയും പാക് സേന വെടിവെപ്പ് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഇത് നാലാം തവണയാണ് പാക്ക്സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒക്ടോബര്‍ 1 മുതലാണ് തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.