You are Here : Home / News Plus

സംഘടനാ ദൗര്‍ബല്യം തോല്‍വിക്ക് കാരണമെന്ന് സി.പി.എം

Text Size  

Story Dated: Wednesday, October 01, 2014 04:46 hrs UTC

തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലുണ്ടായ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമാണെന്ന് സി.പി.എം വിലയിരുത്തല്‍. തോല്‍വിയെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ട്ടിയുടെ നിരീക്ഷണം. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു.
പലയിടത്തും വിഭാഗീയതയും പരാജയത്തിന് കാരണമായി. തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയം പാളിയതായും റിപ്പോര്‍ട്ട് വിലയിരുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.