You are Here : Home / News Plus

ജനസാഗരം സാക്ഷി; ചരിത്രം രചിച്ചു മോദി മാഡിസണ്‍ സ്ക്വയറില്‍

Text Size  

Story Dated: Sunday, September 28, 2014 08:04 hrs UTC

ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ സാക്ഷിയാക്കി  ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  അമേരിക്കയിലെ  മാഡിസണ്‍ സ്ക്വയറില്‍. ചരിത്ര പ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ മുഴുവന്‍ ഇന്ത്യക്കാരുടേയും  പേരില്‍ അദ്ദേഹം അമേരിക്കന്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്തു. മാഡിസണ്‍  സ്ക്വയര്‍  ഗാര്‍ഡന്‍  തിങ്ങിനിറഞ്ഞ  പ്രവാസി ഇന്ത്യക്കാര്‍ മുഴുവന്‍ മോദിയെ  വരവേറ്റ് ജനഗണ മന പാടി . മോദിയും  ദേശീയ ഗാനം ഏറ്റുപാടി  .
അറുപത്തിയഞ്ചു  ശതമാനത്തിലധികം  ഇന്ത്യക്കാര്‍ മുപ്പത്തിയഞ്ചു  വയസിനു താഴെയാണെന്ന് അദ്ദേഹം പറഞ്ഞു . അതായത് ഇനി വരുന്ന കാലം ലോകം നിയന്ത്രിക്കുന്നത് ഇന്ത്യക്കാരായിരിക്കും . പാമ്പുകളുമായുള്ള  ഞങ്ങളുടെ വാസം കഴിഞ്ഞു .ഞങ്ങളുടെ കുട്ടികള്‍ ഇപ്പോള്‍ മൌസുമായാണ് കളിക്കുന്നത് . ഗാന്ധിജിയുടെ സ്വപ്നം ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു എങ്കില്‍  എന്റെ സ്വപ്നം വൃത്തിയുള്ള  ഇന്ത്യയാണ് . നമുക്ക്  സ്വാതന്ത്ര്യം തന്ന ഗാന്ധിജിക്ക് നാം വൃത്തിയുള്ള ഇന്ത്യ ഒരുക്കിക്കൊടുക്കണം. ദക്ഷിണാഫ്രിക്കയില്‍  നിന്ന് ഗാന്ധിജി ഇന്ത്യയിലെത്തിയതിന്റെ നൂറാം വാര്‍ഷികം അടുത്ത വര്ഷം പ്രവാസി ഭാരതീയ ദിവസായി ആഘോഷിക്കും . നിങ്ങളെ എല്ലാവരെയും ഞാന്‍ അതിലേക്ക് ക്ഷണിക്കുന്നു . 
2022 ഓടുകൂടി  ഇന്ത്യയില്‍ വീടില്ലാത്ത ഒരാള്‍ പോലും  ഉണ്ടായിരിക്കില്ല എന്ന് ഞാന്‍ നിങ്ങള്‍ക്ക്  ഉറപ്പുതരുന്നു .ഇന്ത്യക്കാര്ക്ക്   വേണ്ടത് കകൂസുകളാണ്‌. ഞാന്‍ ജനിച്ചത് ചെറിയ  കുടുംബത്തിലാണ്.അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങളിലാണ് ഞാന്‍ വികസനം  കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് . 
കഴിഞ്ഞ നാലുമാസമായി ഞാന്‍ കൃത്യസമയത്ത് ഓഫീസില്‍ വരുന്നു . എല്ലാ സര്ക്കാര്‍  ഉദ്യോഗസ്ഥന്മാരും ഇപ്പോള്‍ കൃത്യസമയത്ത് ഓഫീസില്‍ എത്തുന്നുണ്ട് .ഞങ്ങള്‍  ഒരു പഴയ രാഷ്ട്രമാണ് എന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ ചിന്തകൊണ്ട് യുവാക്കളാണ് . മാനവശേഷി  വികസനത്തിന് ഞങ്ങള്‍ വലിയ ഇടം തന്നെ ഒരുക്കിയിട്ടുണ്ട് - മോദി  പറഞ്ഞു .
ഭരത് മാതാ കി ജയ്‌ വിളിയോടെയാണ്  മോദി  ഇന്ത്യക്കാരെ അഭിസംബോധന ചെയ്തത്. മോദി ...മോദി  വിളികളോടെ ജനം ആവേശഭരിതരായി.ഐ  ലവ് ഇന്ത്യ എന്ന ഗാനവും കവിതാ കൃഷ്ണമൂര്ത്തി ആലപിച്ച  വൈഷ്ണവ് ജനതോയും ചടങ്ങിനു മാധുര്യം പകര്‍ന്നു.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.