You are Here : Home / News Plus

ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

Text Size  

Story Dated: Sunday, September 28, 2014 03:34 hrs UTC

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജെ. ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പ്രത്യേക കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിക്കുന്നതെന്ന് ജയലളിതയുടെ അഭിഭാഷകന്‍ ബി. കുമാര്‍ പറഞ്ഞു. പൂജാ അവധിക്കായി കോടതി അടച്ചതിനാല്‍ അവധിക്കാല ബെഞ്ചിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. അവധിക്ക് ശേഷം ഒക്ടോബര്‍ ഏഴിനെ കോടതി തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു പ്രത്യേക കോടതി ഇന്നലെയാണ് ജയലളിതക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.