ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന് ആണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനത്തെിയ സുഷമ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്ന സൗഹൃദാന്തരീക്ഷം ഇല്ലാതാക്കിയതിന് പാകിസ്താനെ കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം നല്ല അന്തരീക്ഷം ഉണ്ടായതാണ്. പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ആഗസ്ത് 25ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച തീരുമാനിച്ചതാണ്. അത് നടക്കാതിരിക്കാന്‍ കാരണം പാകിസ്താനാണ്. ചര്‍ച്ചക്ക് നാലു ദിവസം മുന്‍പ് കശ്മീര്‍ ഹുര്‍റിയത് നേതാക്കളുമായി പാകിസ്താന് നയതന്ത്ര പ്രതിനിധി ചര്‍ച്ച നടത്തി. സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കാന്‍ ഇതാണ് കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
എന്നാല്‍, ചര്‍ച്ച റദ്ദാക്കിയത് ഇന്ത്യ ആണെന്നും ന്യൂഡല്‍ഹി മുന്‍ കൈയെടുത്താലേ അത് നടക്കുകയുള്ളുവെന്നും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.
Comments