ഒറ്റപ്പാലത്ത് ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. പാലക്കാട് എആര്‍ ക്യാമ്പിലെ റെജി, പറമ്പിക്കുളം സ്റ്റേഷനിലെ രജീഷ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 12-നാണ് അപകടമുണ്ടായത്. ഒറ്റപ്പാലം സംഗമം തീയറ്ററിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Comments