കൊച്ചി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അനിതാ പ്രതാപിനുവേണ്ടി ഈര്‍ക്കില്‍ ശേഖരണ പ്രചാരണം.ആം ആദ്മി പാര്‍ട്ടിയുടെ ഈ പ്രചാരണത്തിന് ഇന്നു രാവിലെ കൊച്ചിയില്‍ തുടക്കമാകും.ഓരോ വീട്ടില്‍നിന്ന് ഓരോ ഈര്‍ക്കില്‍ . ആ ഈര്‍ക്കിലുകള്‍ കൊണ്ടു കെട്ടുന്ന ചൂല് ഉപയോഗിച്ചു ഞങ്ങള്‍ ഈ നാടു വൃത്തിയാക്കാം അനിതാ പ്രതാപിന്റെ പ്രചാരണ ചുമതല വഹിക്കുന്ന വികാസ് പറഞ്ഞു.ചൂല് സമരത്തിന്റെ പൊതു പ്രതീകമാണ്. ഇതിനായി ഓരോ ഈര്‍ക്കിലിനായി ശേഖരിക്കുന്ന പരിപാടി എറണാകുളത്തു മാത്രമാണു സംഘടിപ്പിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന റോഡ്ഷോയിലാണ് ഈര്‍ക്കിലുകള്‍ ശേഖരിക്കുക. റോഡ്ഷോ കടന്നുപോകുന്ന ഇടങ്ങളിലെ വീടുകളില്‍നിന്ന് ഈര്‍ക്കിലുകള്‍ ശേഖരിക്കും. അനിതാ പ്രതാപ്, എഎപിയുടെ ചൂലുമായി എറണാകുളത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചതു ഫോര്‍ട്ടുകൊച്ചിയില്‍ പൊതുശൗചാലയം വൃത്തിയാക്കാന്‍ നേതൃത്വം നല്‍കിക്കൊണ്ടാണ്.
Comments