ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാര്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ചിക്കബല്ലാപൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ എം. വീരപ്പ മൊയ്ലിക്കെതിരെ എച്ച്.ഡി. കുമാരസ്വാമിയെ ജനതാദള്‍-എസ് രംഗത്തിറക്കും. ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകന് കുമാരസ്വാമി നിലവില്‍ രാമനഗര എം.എല്‍.എയാണ്. മൊയ്ലിക്കെതിരെ കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി മത്സരിക്കുമെന്നായിരുന്നു ഇതുവരെയുള്ള സൂചനകള്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രം താല്പര്യമുള്ളതിനാല് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ളെന്ന് കുമാരസ്വാമി അഭിപ്രായപ്പെടുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദം കാരണമാണ് ചിക്കബല്ലാപൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് കുമാരസ്വാമി പറഞ്ഞു. ആരോഗ്യ കാരണങ്ങള്‍ പരിഗണിച്ച് അനിതയെ ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments