കഴിഞ്ഞ ദിവസം അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റും ലോക്സഭാംഗവുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം സംസ്കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്ഥാനബഹുമതികളോടെ സംസ്കാരം നടന്നത്. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ്(67) ഇന്നലെ പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
Comments