ന്യുദല്‍ഹി: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ദല്‍ഹിയിലെ രാജ്ഘട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള 20 പാര്‍ട്ടികളുടെ പ്രതിഷേധ ധര്‍ണ്ണ നടക്കുന്നുണ്ട്. ഒമ്പത് മണി മുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ. ഇന്ധന വിലവര്‍ധനയെക്കുറിച്ച് ബി.ജെ.പി. മൗനം പാലിക്കുകയാണെന്നും വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബി.ജെ.പി. മിണ്ടുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഞായറാഴ്ച ഇന്ധനവില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Comments