ഭാര്യയില്‍ നിന്ന് പീഡനങ്ങള്‍ സഹിക്കുന്ന പുരുഷന്മാര്ക്കും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കമ്മീഷന് രൂപീകരിക്കണമെന്ന് രണ്ട് ബിജെപി എംപിമാര്‍. നിയമങ്ങള്‍ വളച്ചൊടിച്ച് പുരുഷന്മാരെ കുഴപ്പത്തിലാക്കുന്നവര്ക്കെതിരെ നടപടിയെടുക്കാന്‍ കമ്മീഷന് വേണമെന്ന് ബിജെപി എംപിമാരായ ഹരിനാരായണ്‍ രാജ്ഭര്‍, അന്ശുല് വര്‍മ എന്നിവരാണ് ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ നിന്നുള്ള എംപിമാരായ ഇരുവരും പുരുഷ് ആയോഗ് എന്ന പേരില്‍ നടത്തിയ ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ലമെന്റിലും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
Comments