You are Here : Home / News Plus

ബാര്‍ വിഷയത്തില്‍ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ടി.എന്‍ പ്രതാപന്‍

Text Size  

Story Dated: Saturday, November 01, 2014 07:48 hrs UTC

ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‍ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്. താന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിന്‍റെ പൂര്‍ണ വസ്തുതകള്‍ അദ്ദേഹം മനസിലാക്കിയിട്ടില്ല.

കെ.എം മാണിയെ പോലെ പ്രവര്‍ത്തന പാരമ്പര്യവും സംശുദ്ധിയുമുള്ള രാഷ്ട്രീയ നേതാവിനെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ കേസെടുക്കണം. മാണിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ബിജു രമേശ് അതിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പ്രതാപന്‍ പറഞ്ഞു. അഴിമതി, മദ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ തന്‍റെ നിലപാടില്‍ മാറ്റമില്ല. താന്‍ പാര്‍ട്ടിക്ക് പൂര്‍ണ വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്ന പോലെ മുഖ്യമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്‍റിനും വിധേയനാണെന്നും പ്രതാപന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.