You are Here : Home / News Plus

മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Saturday, November 01, 2014 07:45 hrs UTC

കെ.എം മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അമ്പത് വര്‍ഷമായി സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന മാണിയുടെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും സംശയമില്ല. ആരോപണം ഉന്നയിച്ച് കെ.എം. മാണിയെ തകര്‍ക്കാനാവില്ല. ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ട കാര്യമില്ല. ഇത്തരം നിസാര കാര്യങ്ങളുടെ പിറകെ പോയാല്‍ ഗൗരവമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.