You are Here : Home / News Plus

കെ.പി.സി.സിക്ക് മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് സുധീരന്‍

Text Size  

Story Dated: Saturday, November 01, 2014 07:39 hrs UTC

കെ.പി.സി.സിക്ക് ധനമന്ത്രി കെ.എം മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപന്‍റെ നടപടി ശരിയായില്ല. ഏത് സാഹചര്യത്തിലാണ് പ്രതാപന്‍ അങ്ങനെ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അങ്ങനെ പറഞ്ഞെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. മാണിക്കെതിരായ ആരോപണം വിശ്വസനീയമല്ലെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.