You are Here : Home / News Plus

ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Text Size  

Story Dated: Friday, October 31, 2014 05:11 hrs UTC

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലരക്ക് പ്രശസ്തമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.
ഫട്നാവിസ് അടക്കം എട്ട് കാബിനറ്റ് മന്ത്രിമാരും രണ്ടു സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഏക്നാഥ് കഡ്സെ, സുധീര്‍ സച്ചിദാനന്ദ് മുങ്കന്‍ത്തീവാര്‍, വിനോദ് താവ്ഡെ, പ്രകാശ് മനനുഭായ് മത്തേ, ചന്ദ്രകാന്ത് ബച്ചു പാട്ടീല്‍, പങ്കജ മുണ്ടെ, വിദ്യ ജയപ്രകാശ് ഠാക്കൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത പ്രമുഖര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്നായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍, അമിത് ഷാ ടെലിഫോണില്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് ഉദ്ദവ് വൈകിയെത്തി ചടങ്ങില്‍ സംബന്ധിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.