You are Here : Home / News Plus

ടു ജി കേസില്‍ കനിമൊഴിക്കും രാജക്കുമെതിരെ കുറ്റം ചുമത്തി

Text Size  

Story Dated: Friday, October 31, 2014 03:20 hrs UTC

ന്യൂഡല്‍ഹി: ടു ജി കേസില്‍ മുന്‍ ടെലകോം മന്ത്രി എ.രാജ, എം.പി കനിമൊഴി, ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ അടക്കം 16 പേര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. ടു ജിയുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കേസനുസരിച്ച് പ്രഥമ ദൃഷ്ട്യാ തന്നെ കുറ്റം ചുമത്താമെന്ന് സ്പെഷല്‍ സി.ബി.ഐ ജഡ്ജ് ഒ.പി സെയ്നി പറഞ്ഞു.
കരുണാനിധി കുടുംബത്തിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കലൈഞ്ജര്‍ ടി.വിയിലേക്ക് ഡി.ബി ഗ്രൂപ്പില്‍ നിന്ന് അനധികൃതമായി 200കോടി ഒഴുകിയ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആണ് കുറ്റപത്രം സമര്‍പിച്ചത്. ടു ജി ലൈസന്‍സ് നേടിയെടുക്കുന്നതിന് കലൈഞ്ജര്‍ ടി.വിക്ക് കൈക്കൂലിയായാണ് ഇത്രയും കോടി നല്‍കിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടത്തെിയിരുന്നു.
ഷാഹിദ് ഉസ്മാന്‍ ബല്‍വ,വിനോദ് ഗോയങ്ക,ആസിഫ് ബല്‍വ,രാജീവ് അഗര്‍വാള്‍,ശരത് കുമാര്‍,ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി,പി.അമൃതം എന്നിവരും കുറ്റം ചുമത്തിയവിരില്‍പെടും. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ശിക്ഷാവിധി അടുത്ത ദിവസം തന്നെ ഉണ്ടായേക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.