You are Here : Home / News Plus

ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018ല്‍

Text Size  

Story Dated: Friday, October 31, 2014 03:33 hrs UTC

ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്‍.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം ദൗത്യമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എസ്. ശിവകുമാര്‍ പറഞ്ഞു. '2018-ല്‍ ഈ ദൗത്യം നടത്താനാകുമെന്നാണ് പ്രതീക്ഷ. ലാന്‍ഡര്‍ ആന്‍ഡ് റോവര്‍ ഉപയോഗിച്ചുള്ള പരീക്ഷണമാണ് ലക്ഷ്യം. ഇതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പേക്കണ്ടതുണ്ട്'- അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ് ബെംഗളൂരുവില്‍ സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്തംബര്‍ 24-നാണ് ഇന്ത്യയുടെ ചൊവ്വാപര്യവേക്ഷണ പേടകം(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.