പ്രമുഖ സിനിമാനടന് അജയകുമാറിന്റെ (ഗിന്നസ് പക്രു) കുടുംബത്തെ ആക്രമിച്ച ആള് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇവരുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ആര്‍പ്പൂക്കര വില്ലൂന്നി തോപ്പുറം വീട്ടില്‍ ആല്ഫാണ് കീഴടങ്ങിയത്. ഈ മാസം ആദ്യമാണ് ഇയാള്‍ അജയകുമാറിന്റെ അച്ഛന് രാധാകൃഷ്ണന് (62), അമ്മ അംബുജാക്ഷി (60), ഭാര്യ ഗായത്രി എന്നിവരെ ആക്രമിച്ചത്. അജയകുമാറിനെ അസഭ്യം പറയുകയുംചെയ്തു.
അജയകുമാറിന്റെ അച്ഛന് പോലീസിനു നല്കിയ മൊഴി ഇപ്രകാരമാണ്: എസ്.എച്ച്.മൗണ്ട് സൂര്യകാലടിമനയ്ക്കുസമീപം താമസിക്കുന്ന അജയകുമാറിന്റെ വീടിനുസമീപത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ആല്‍ഫ് വാടകയ്ക്കു താമസിക്കുന്നത്. ആറുമാസംമുമ്പ് താമസം ആരംഭിച്ച ആല്‍ഫ് ആദ്യമാസത്തെ വാടകമാത്രമാണു നല്‍കിയത്. തുടര്‍ന്ന് വാടക ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല എന്നുമാത്രമല്ല, പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെപേരില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്.
Comments