കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകനായ മുരളീധരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്ത്തകന് പിടിയില്‍. കുമ്പള സ്വദേശി മിഥുനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി ശരത്തിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
സി.പി.എം ശാന്തിപ്പള്ളം ബ്രാഞ്ച് കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവുമായിരുന്ന മുരളീധരനെ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കുത്തി കൊലപ്പെടുത്തിയത്. രണ്ട് ബൈക്കുകളിലായെ ത്തിയ സംഘം മുരളീധരന് സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
Comments