You are Here : Home / News Plus

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെയെന്ന് പന്ന്യന്‍

Text Size  

Story Dated: Monday, October 27, 2014 07:14 hrs UTC

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് രാജ്യത്തിന്‍െറ ദുരന്തം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിളര്‍പ്പിനു ശേഷമുള്ള 50 വര്‍ഷത്തെ സ്ഥിതി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിളരുമ്പോള്‍ പാര്‍ട്ടി പാര്‍ലമെന്‍റില്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്നാല്‍ ഇപ്പോള്‍ പതിനൊന്ന് സീറ്റേയുള്ളൂവെന്നും പന്ന്യന്‍ പറഞ്ഞു. പാര്‍ട്ടി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ കാര്‍ഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യാനത്തെിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സി.പി.എമ്മിലെ തിരുത്തല്‍ സംബന്ധിച്ച് സീതാറാം യെച്ചൂരി കൈക്കൊള്ളുന്ന നിലപാട് ശരിയായ വഴിക്കുള്ളതാണെന്നാണ് അഭിപ്രായം. സി.പി.എമ്മും സി.പി.ഐയും ഒന്നിക്കാനുള്ള ശ്രമം സി.പി.ഐയുടെ ഭാഗത്തുനിന്ന് തുടരും. കമ്യൂണിസ്റ്റ് ലേബലിലുള്ള ചെറിയ പാര്‍ട്ടികള്‍ ഇടത് ഐക്യത്തിനും ബലത്തിനും കോട്ടം സൃഷ്ടിക്കുന്നുണ്ട്. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിമാരാരും പ്രമാണിമാരല്ലെന്നും താഴത്തെട്ടില്‍നിന്ന് പ്രവര്‍ത്തിച്ചു വന്ന സാധാരണക്കാരാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.