ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ബി.ജെ.പി തയ്യാറെടുക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഓരോ മണ്ഡലത്തിലും 5000 കള്ളവോട്ടുകള്‍ സംഘടിപ്പിക്കാന്‍ പ്രമുഖ ബി.ജെ.പി നേതാവ് എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 1,500 രൂപയാണ് ഓരോ കള്ളവോട്ടിനും വില ഇട്ടിരിക്കുന്നതെന്നും കെജ്രിവാള് ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. ഓരോ പേരും നീക്കം ചെയ്യുന്നതിന് 200 രൂപാ വീതം കൈക്കൂലി നല്‍കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കെജ്രിവാള് വാര്‍ത്താലേഖകരെ അറിയിച്ചു.
Comments