ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടു. 65 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ബാഗ്ദാദിലെ നാഷണല്‍ തിയേറ്ററിന് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.സര്‍ദാര്‍ സിറ്റി ജില്ലയിലെ ആശുപത്രിക്കടുത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒമ്പതു പേര് കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ബാഗ്ദാദിലെ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടിരുന്നു.
Comments