ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജമ്മു കശ്മീരിലെ രാംഘഡ് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. അര്‍ണിയ, സാംബ സെക്ടറുകളിലും വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പാക് പ്രകോപനം.
ഉച്ചക്കു ശേഷം ശ്രീനഗറിലത്തെുന്ന മോദി ശ്രീനഗറിലെ പ്രളയ ദുരിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മോദി വിലയിരുത്തുമെന്നും പ്രളയ ബാധിതര്‍ക്കായുള്ള കേന്ദ്ര പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.
പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദിയുടെ നാലാമത് ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ സൈന്യം ഒരുക്കിയിരിക്കുന്നത്.
Comments