തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഒരു മാസത്തോളം കേരളത്തില്‍ നിന്ന് മാറി നിന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സമയക്കുറവു മൂലമാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിഞ്ഞു നിന്നത്. വരുംകാലം പാര്‍ട്ടിയുമായി യോജിച്ച് പോകും. അച്ചടക്ക നടപടിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. തനിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടെന്നും തരൂര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. മോദി പ്രശംസ വിവാദത്തിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയതാണ് അദ്ദേഹം.
Comments