ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്ഷന്. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷനല്‍ ബോക്സിങ് അസോസിയേഷന് എകസ്ക്യുട്ടീവ് കമ്മിറ്റിയുടേതാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ മത്സരങ്ങളില്‍ നിന്നും സരിതാ ദേവിയെയും പരിശീലകരെയും വിലക്കി. പരിശീലകരായ ഗുല്ബക്ഷ് സിങ് സന്ധു,ഇഗ്നേഷ്യസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല് ദയാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇന്ത്യന്‍ ബോക്സിങ് സംഘത്തെ നയിച്ച ജെ. സുമാരിവല്ലയെയും സസ്പെന്‍ഡ് ചെയ്തു.
ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്സിങ് ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ജിം പാര്‍ക്കറുമായുള്ള മത്സരത്തില്‍ വിധികള്ത്താക്കള് പക്ഷപാതം കാണിച്ചെന്ന് ആരോപിച്ചാണ് സരിത ദേവി മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചത്. മത്സരത്തില്‍ സരിതാദേവി വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊറിയന്‍ താരത്തെയാണ് വിജയിയായി പ്രഖ്യാപിച്ചത്.
Comments