You are Here : Home / News Plus

വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം: രണ്ടുപേര്‍ അറസ്റ്റില്‍

Text Size  

Story Dated: Monday, October 13, 2014 03:52 hrs UTC

പത്തനംതിട്ടയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
മരിച്ച ആതിരയുടെ പിതൃസഹോദരന്‍ വത്സന്‍, ഇയാളുടെ മരുമകന്‍ മിതോഷ് എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട ഡി.സി.സി. ഓഫീസ് സെക്രട്ടറികൂടിയായ വത്സനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.മിതോഷിന്റെ നേതൃത്വത്തില്‍ വത്സന്റെ വീട്ടില്‍വെച്ച് മന്ത്രവാദസമാനമായ പൂജകള്‍ നടന്നതിന് കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. ചോദ്യംചെയ്യലില്‍ ഇതേപ്പറ്റി മിതോഷ് സമ്മതിച്ചതായറിയുന്നു. ആതിരയുടെ കൈവെള്ളയില്‍ കര്‍പ്പൂരം കത്തിച്ചുവെച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന.
മന്ത്രവാദത്തില്‍ മിതോഷിനെ സഹായിച്ച ബന്ധുവിനെയും മറ്റൊരാളെയും അന്വേഷണസംഘം തിരയുന്നുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.