You are Here : Home / News Plus

'ഹുദ്ഹുദ്'ചുഴലിക്കാറ്റ്: നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി

Text Size  

Story Dated: Sunday, October 12, 2014 03:12 hrs UTC

ന്യൂഡല്‍ഹി: ഹുദ്ഹുദ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റിന്‍റെ സ്ഥിതിയെകുറിച്ച് ജനങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
അതേസമയം, ഭുവനേശ്വറിനും വിശാഖപട്ടണത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന 52 ട്രെയിനുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. 37 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഭുവനേശ്വറിലും വിശാഖപട്ടണത്തും ദുരന്തനിവാരണ കേന്ദ്രങ്ങള്‍ റെയില്‍വേ തുറന്നിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.