You are Here : Home / News Plus

ഹുദ്ഹുദ് ചുഴലിക്കാറ്റ്:ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു

Text Size  

Story Dated: Saturday, October 11, 2014 04:55 hrs UTC

കേന്ത്രപാറ: ഹുദ്ഹുദ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു. ഒരാളെ കാണാതായി. ഒമ്പതുകാരി പൂജ മല്ലിക്കാണ് മരിച്ചത്. 11കാരന്‍ ഹേമന്ത് മല്ലിക്കിനെയാണ് കാണാതായത്.
കേന്ത്രപാറ ജില്ലയിലെ സതഭായ ഗ്രാമപഞ്ചായത്തിലാണ് സംഭവം. മഗരകണ്ഡ ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് ജില്ല കലക്ടര്‍ പ്രമോദ് കുമാര്‍ ദാസ് പറഞ്ഞു. കുട്ടികളും സ്ത്രീകളും അടക്കം 25 പേര്‍ അപകടസമയത്ത് യന്ത്രവത്കൃത ബോട്ടില്‍ ഉണ്ടായിരുന്നു.
ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിക്കുമെന്ന് പ്രവചിക്കപ്പെട്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് തീരത്തേക്കടുക്കുകയാണ്. നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്ത് പ്രവേശിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.