You are Here : Home / News Plus

കെ. ആര്‍ മീരക്ക് വയലാര്‍ അവാര്‍ഡ്

Text Size  

Story Dated: Saturday, October 11, 2014 04:41 hrs UTC

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ. ആര്‍ മീരക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. മാധ്യമം ആഴ്ചപ്പതിപ്പിലാണ് ആരാച്ചാര്‍ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. 'ആരാച്ചാരി'ന് 2013ലെ ഓടക്കുഴല്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കെ.ആര്‍ മീരയുടെ 'ആവേ മരിയ' എന്ന ചെറുകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിരുന്നു.
ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിന്‍, ആ മരത്തെയും മറന്നു മറന്നു ഞാന്‍, യൂദാസിന്‍്റെ സുവിശേഷം, മീരാസാധു, മാലാഖയുടെ മറുകുകള്‍, മഴയില്‍ പറക്കുന്ന പക്ഷികള്‍ തുടങ്ങിയവയാണ് മറ്റുകൃതികള്‍. 1970 ഫെബ്രുവരി 19 ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് കെ. ആര്‍ മീരയുടെ ജനനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1993 മുതല്‍ പത്രപ്രവര്‍ത്തകയായി ജോലിയില്‍ പ്രവേശിച്ചു.പിന്നീട് രാജിവെച്ചു. അങ്കണം അവാര്‍ഡ്‍​, ലളിതാംബിക അന്തര്‍ജനം സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്​.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.