You are Here : Home / News Plus

വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്‌ഷ്യം

Text Size  

Story Dated: Saturday, October 11, 2014 03:32 hrs UTC

ന്യൂഡല്‍ഹി :ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 263 റണ്‍സാണ് സ്കോര്‍ ചെയ്തത്. അര്‍ധസെഞ്ചുറി നേടിയ നായകന്‍ എം.എസ്. ധോണിയുടെയും(51) വിരാട് കോഹ്ലിയുടെയും(62) സുരേഷ് റെയ്നയുടെയും(62) മികവിലാണ് ഇന്ത്യ മെച്ചപ്പെട്ട സ്കോറിലത്തെിയത്.
 
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തില്‍ റണ്‍സ് നേടാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു. വിരാട് കോഹ്ലി-സുരേഷ് റെയ്ന കൂട്ടുകെട്ടാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലത്തെിച്ചത്. അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ധോണി മികച്ച കളി പുറത്തെടുത്തു. അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ കൊച്ചിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് പിന്നിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.