You are Here : Home / News Plus

മിസോറാമില്‍ പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Saturday, October 11, 2014 07:26 hrs UTC

മിസോറാമില്‍ നിന്ന് പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ത്രിപുര അതിര്‍ത്തിക്കടുത്തുള്ള മാമിത് ജില്ലയിലെ ഒരുഗ്രാമത്തിലാണ് സംഭവം. അസം സ്വദേശികളായ നിര്‍മാണത്തൊഴിലാളികളെയാണ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍ എല്‍ എഫ് ടി) എന്ന തീവ്രവാദ സംഘടനയുടെ അനുയായികള്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച പതിനാറ് പേരെ ബന്ദികളാക്കിയെങ്കിലും അഞ്ചുപേരെ പിന്നീട് മോചിപ്പിച്ചു. ഇവരെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയെന്നാണ് സൂചന. ജൂണ്‍ 14 ന് എന്‍ എല്‍ എഫ് ടി തീവ്രവാദികള്‍ നാല് ത്രിപുര സ്വദേശികളെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.