You are Here : Home / News Plus

ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ നിര്‍ദേശം

Text Size  

Story Dated: Saturday, October 11, 2014 05:36 hrs UTC

ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. പ്രിന്‍സിപ്പല്‍ എസ്.ഐ.മാരും അഡീഷണല്‍ എസ്.ഐ.മാരും മാത്രമേ ഇനിമുതല്‍ വാഹനം പരിശോധിക്കാന്‍ പാടുള്ളൂ. പരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണമെന്നും കെ.എസ്.ബാലസുബ്രഹ്മണ്യം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു.

പെറ്റി കേസുകളെടുക്കാന്‍ ക്വാട്ട നിശ്ചയിക്കുന്നത് പോലീസില്‍ പതിവായിരുന്നു. വാഹനപരിശോധനയാണ് ക്വാട്ട തികയ്ക്കാനുള്ള പ്രധാന വഴിയായി പോലീസ് കണ്ടിരുന്നത്. ഗ്രേഡ് എസ്.ഐ.മാരെ ഉപയോഗിച്ചുള്ള ഇത്തരം ക്വാട്ടതികയ്ക്കല്‍ പരിപാടി പോലീസ്സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ നിര്‍ദേശം ഉണ്ടായിരിക്കുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.