You are Here : Home / News Plus

എബോള: മരണസംഖ്യ 4000 കടന്നു

Text Size  

Story Dated: Saturday, October 11, 2014 05:27 hrs UTC

മഹാരോഗമായ എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 8 വരെ മരിച്ചവര്‍ 4033. ഇതുവരെ വൈറസ് ബാധിച്ചത് 8,399 പേര്‍ക്ക്. രോഗം കണ്ടുപിടിക്കപ്പെട്ടവരുടെയോ രജിസ്റ്റര്‍ ചെയ്തവരുടെയോ കണക്കാണിത്. ഇനിയും തിരിച്ചറിയാത്തവര്‍ ഇതിലുമേറെ വരുമെന്നാണ് ആശങ്കപ്പെടുന്നത്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍പേര്‍ മരിച്ചത്. എബോളയുടെ ഭീകരത തങ്ങള്‍ കരുതിയതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.