You are Here : Home / News Plus

ഇന്ത്യന്‍ ആക്രമണം നേരിടാന്‍ തയാറെന്ന് പാകിസ്താന്‍

Text Size  

Story Dated: Thursday, October 09, 2014 05:05 hrs UTC

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറാണെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രാലയം. അതിര്‍ത്തിയിലെ സംഘര്‍ഷം രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യന്‍സേന നടത്തിയ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് വേണ്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാകിസ്താന്‍.
അതേസമയം, അന്താരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി നാളെ കൂടിക്കാഴ്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.