You are Here : Home / News Plus

മുഖ്യമന്ത്രി നവംബര്‍ വരെ തുടരുമെന്ന് ഉറപ്പില്ലെന്ന് ചീഫ് വിപ്പ്‌

Text Size  

Story Dated: Wednesday, October 08, 2014 03:40 hrs UTC

1977 മുതല്‍ നല്‍കാമെന്നുപറയുന്ന പട്ടയം നവംബര്‍ ഒന്നിന് നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നതെന്നും എന്നാല്‍ അതുവരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുമോയെന്ന് ഉറപ്പില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ടിംബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പീരുമേട് താലൂക്ക് വ്യാപാരിസംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയും എം.പി.യും അവരവരുടെ ചുമതലകളെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കണമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. വനംവകുപ്പ് മന്ത്രിയും ഇടുക്കി എം.പി.യും തമ്മിലുള്ള തര്‍ക്കത്തെപ്പറ്റിയായിരുന്നു ചീഫ് വിപ്പിന്റെ പരാമര്‍ശം. രാഷ്ട്രീയത്തിലൂടെ വ്യക്തിവിരോധം തീര്‍ക്കുന്നത് മര്യാദയല്ല. ഇവര്‍ രണ്ടുപേരുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലല്ല, നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലാണ് ഭരണം നടത്തേണ്ടതെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.